Sports

ഐപിഎൽ താരലേലം ഇന്നും നാളെയും

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനൊന്നാം സീസണു മുന്നോടിയായുള്ള താരലേലം ഇന്നും നാളെയുമായി നടക്കും. അഞ്ഞൂറോളം താരങ്ങളാണ് ഇത്തവണ ലേലത്തിൽ പങ്കെടുക്കുന്നത്.

ബംഗളൂരുവിൽ നടക്കുന്ന താരലേലത്തിൽ എട്ട് ഫ്രാഞ്ചൈസികൾ ചേർന്ന് 182 താരങ്ങളെയാകും തെരഞ്ഞെടുക്കുന്നത്. 360 ഇന്ത്യൻ താരങ്ങളും 218 വിദേശ താരങ്ങളുമുൾപ്പെടെ ആകെ 578 താരങ്ങളാണ് ലേലത്തിൽ അണിനിരക്കുക.

മാർക്ക്വീ താരങ്ങളെയാണ് ആദ്യം ലേലം ചെയ്യുന്നത് തുടന്ന് അന്താരാഷ്ട്ര മത്സരം കളിച്ചവർ, മറ്റുള്ളവ‍ർ എന്നിങ്ങനെയാകും ലേലത്തിന്‍റെ രീതി. സുപ്രധാന താരങ്ങളെ ടീമുകൾ ഇതിനോടകം തന്നെ നിലനിർത്തിയിട്ടുണ്ട്. എങ്കിലും ഏറെ സാധ്യത കൽപിക്കപ്പെട്ട പല താരങ്ങളും ഇപ്പോഴും പുറത്താണ്. ഇവരിൽ ആരൊക്കെ തിരിച്ചുവരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

രവിചന്ദ്ര അശ്വിൻ, ഗൌതംഗംഭീർ, ശിഖർ ധവാൻ, യുവരാജ് സിംഗ്, ഹർഭജൻസിംഗ്, അജിങ്ക്യ രഹാനെ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെ മാർക്ക്വീ താരങ്ങളായാണ് പരിഗണിച്ചിരിക്കുന്നത്. 36 പ്രമുഖ താരങ്ങൾക്ക് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത് 2 കോടി രൂപയാണ്. ഇതിൽ 13 പേർ ഇന്ത്യൻ താരങ്ങളാണ്. 15 മലയാളി താരങ്ങളും താരലേലത്തിനുണ്ട്.

180 Shares

Please scroll down for comments

Close
Close