ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനൊന്നാം സീസണു മുന്നോടിയായുള്ള താരലേലം ബംഗളൂരുവിൽ പുരോഗമിക്കുന്നു. ഇതുവരെയുള്ള ലേലത്തിൽ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് ആണ് ഏറ്റവും വിലകൂടിയ താരം.
12.5 കോടി രൂപയ്ക്കാണ് സ്റ്റോക്സിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ 7.6 കോടിയ്ക്ക് കിംഗ് ഇലവൺ പഞ്ചാബ് സ്വന്തമാക്കി. 9.4 കോടിയ്ക്ക് മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്തയും 5.40 കോടിയ്ക്ക് കീറൻ പൊള്ളാർഡിനെ മുംബൈയും 5.2 കോടിയ്ക്ക് ശിഖർ ധവാനെ ഹൈദരാബാദും 4 കോടിയ്ക്ക് രഹാനെയെ രാജസ്ഥാനും 1.6 കോടിയ്ക്ക് ഫാഫ് ഡൂപ്ലസിസിനെ ചെന്നയും സ്വന്തമാക്കി.
കിംഗ്സ് ഇലവൺ പഞ്ചാബ് ലോകേഷ് രാഹുലിനെ 11 കോടി രൂപയ്ക്കും ആരോൺ ഫിഞ്ചിനെ 6.2 കോടിയ്ക്കും കരുൺ നായരെ 5.2 കോടിയ്ക്കും യുവരാജ് സിംഗിനെ 2 കോടിയ്ക്കും സ്വന്തമാക്കി.
എന്നാൽ ട്വന്റി20യിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ലിനെ ആരും സ്വന്തമാക്കിയില്ല.