മെല്‍ബണ്‍ :കരോളിന് വോസ്നിയാക്കിയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം. ഒന്നാം സീഡ് റൊമേനിയയുടെ സിമോണ ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫൈനലില്‍ വോസ്നിയാക്കി കീഴടക്കിയത്. ഗ്രാന്സ്ലാം കിരീടം നേടുന്ന ആദ്യ ഡെന്മാര്ക്ക് താരമാണ് വോസ്നിയാക്കി.
ലോക റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ ഏറ്റുമുട്ടിയ ഫൈനലില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സിമോണയെ വോസ്നിമായ്ക്കി കീഴടക്കിയത്. മത്സരം മൂന്ന് മണിക്കൂറിലേറെ നീണ്ടു.
ആദ്യ സെറ്റ് വോസ്നിയാക്കി സ്വന്തം പേരില്‍ കുറിച്ചത് 7- 6 ന്.രണ്ടാം സെറ്റില്‍ സിമോണ തിരിച്ചടിച്ചു. 6- 3 ന് രണ്ടാം സെറ്റ് പിടിച്ച സിമോണയ്ക്ക് നിര്‍ണായക മൂന്നാം സെറ്റില്‍ മികവ് നിലനിര്‍ത്താനായില്ല.
6- 4 ന് മൂന്നാം സെറ്റും കന്നി ഗ്രാന്സ്ലാം കിരീടവും വോസ്നിയാക്കി പേരില്‍ കുറിച്ചു. ജയത്തോടെ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും വോസ്നിയാക്കി സിമോണയില്‍ നിന്ന് തിരികെപിടിച്ചു.