Sports

ക്രിക്കറ്റിൽ ഇനി ലിംഗ സമത്വത്തിന്റെ കാലം; നിർണായക ചുവടുവെയ്പ്പുമായി ഐസിസി

ദുബായ്:​ ക്രിക്കറ്റിൽ നിർണായക ചുവടുവെയ്പ്പുമായി ഐസിസി. സ്ത്രീ-പുരുഷ സമത്വത്തിന്റെ കാര്യത്തിൽ ഐസിസി ചരിത്ര തീരുമാനമെടുത്തു. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരേ സമ്മാനത്തുക നൽകുക എന്ന തീരുമാനമാണ് ഐസിസി കൈക്കൊണ്ടിരിക്കുന്നത്.

2020ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലാണ് സ്ത്രീ പുരുഷ ടീമുകൾക്ക് ഒരേ സമ്മാനത്തുക നൽകുന്നത്. എന്നാൽ തുക എത്രയാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

2020 ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെ നടക്കുന്ന വനിതാ ലോകകപ്പിൽ 10 ടീമുകളും. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ നടക്കുന്ന പുരുഷ ലോകകപ്പിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്.

ഓസ്ട്രേലിയയിലെ 8 നഗരങ്ങളിലെ 13 വേദികളിലാകും 2020 ലോകകപ്പ് മത്സരങ്ങൾ നടക്കുക.

നേരത്തെ പ്രതിഫലത്തിലെ സ്ത്രീ പുരുഷ വിവേചനത്തിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ച ബിബിസി ചാനലിലെ എഡിറ്റർ കാരി ഗ്രേസിയുടെ നടപടി ലോകത്താകമാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പിന്നീട് കാരിക്ക് പിന്തുണയുമായി ചാനലിലെ തന്നെ പുരഷ ജീവനക്കാരും രംഗത്തെത്തിയിരുന്നു.

ഈ വിഷയം ചർച്ചയാകുന്നതിനിടെയാണ് ക്രിക്കറ്റിൽ ലിംഗ സമത്വം എന്ന ചരിത്ര തീരുമാനവുമായി ഐസിസിയെ വന്നത്.

Post Your Comments

Close
Close