ഡർബൻ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ഡർബനിൽ തുടക്കമാകും. ആറ് മത്സരങ്ങൾ അടങ്ങിയ പരമ്പര നേടാനായാൽ ഇന്ത്യയ്ക്ക് ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം.
ടെസ്റ്റ് പരമ്പര 2 -1 ന് കൈവിട്ട ഇന്ത്യ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
പ്രോട്ടീസ് നിരയിൽ പരുക്കേറ്റ എബിഡിവില്ലിയേഴ്സ് ആദ്യ മത്സരങ്ങളിൽ കളിക്കില്ല. ഇന്ത്യൻ സമയം വൈകുന്നേരം 4.30 ന് മത്സരം ആരംഭിക്കും.