എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും വൈഫൈയും സിസിടിവി ക്യാമറയും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും വൈഫൈയും സിസിടിവി ക്യാമറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2018, 07:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ റെയില്‍വേ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഊന്നല്‍ നിലനിര്‍ത്തിക്കൊണ്ട് 2018-19ലെ പൊതുബജറ്റില്‍ റെയിവേ മന്ത്രാലയത്തിനുള്ള വിഹിതത്തില്‍ വര്‍ധന. റെയില്‍വേയ്‌ക്ക് 2018-19ലെ വിഹിതം 1,48,528 കോടി രൂപയായിരിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധന-കമ്പനികാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ഇതിന്റെ വലിയൊരു ഭാഗം ശേഷി വികസനത്തിനു വേണ്ടിയാണ് വിനിയോഗിക്കുക.

18000 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍, മൂന്നാമത്തെയും നാലാമത്തെയും പാതകളുടെ നിര്‍മാണം, 5000 കിലോമീറ്റര്‍ ഗേജ് മാറ്റം എന്നിവ ശേഷി വികസനത്തിന്റെ ഭാഗമായി നടത്തും. റെയില്‍ ശൃംഖല പൂര്‍ണ്ണമായും ബ്രോഡ് ഗേജിലേക്കു മാറ്റും. 2017-18ല്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 4000 കിലോമീറ്റര്‍ റെയില്‍ ശൃംഖല പ്രവര്‍ത്തന സജ്ജമാക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

2018-19ല്‍ 12000 വാഗണുകളും 5160 കോച്ചുകളും ഏകദേശം 700 എന്‍ജിനുകളും വാങ്ങുമെന്നും കിഴക്ക്, പടിഞ്ഞാറന്‍ ചരക്ക് ഇടനാഴികളുടെ നിര്‍മാണം പൂര്‍ണ്ണതോതിലാക്കുമെന്നും ധനമന്ത്രി  പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ചരക്ക് ഗോഡൗണുകളുടെ ഒരു പ്രധാന പദ്ധതി നടപ്പാക്കുകയും സ്വകാര്യ പങ്കാളിത്തത്തോടെ അതിവേഗം പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും.

രാഷ്‌ട്രീയ റെയില്‍ സുരക്ഷാ കോശിനു കീഴില്‍ മതിയായ പണം ലഭ്യമാക്കുമെന്ന് ജെയ്റ്റ്‌ലി ഉറപ്പു നല്‍കി. 2018-19 കാലയളവില്‍ 3600ല്‍ അധികം കിലോമീറ്റര്‍ റെയില്‍പ്പാത നവീകരണം ലക്ഷ്യമിടുന്നു. ‘മൂടല്‍മഞ്ഞില്‍ നിന്നുള്ള സുരക്ഷ’, ‘ തീവണ്ടി സുരക്ഷാ താക്കീത് സംവിധാനം’ എന്നീ സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപിപ്പിക്കും. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ബ്രോഡ്‌ഗേജ് ശൃംഖലയിലെ 4267 ആളില്ലാ ലെവല്‍ക്രോസുകള്‍ നീക്കം ചെയ്യും.

പെരമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആധുനിക തീവണ്ടികള്‍ നിര്‍മ്മിക്കും. 2018-19ല്‍ ഈ രീതിയിലുള്ള ആദ്യ തീവണ്ടി പ്രവര്‍ത്തനക്ഷമമാക്കും. ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ വികസന കോര്‍പറേഷന്‍ ലിമിറ്റഡ് മുഖേന 600 പ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം നടപ്പാക്കും. 25000ല്‍ അധികം പടികളുള്ള എല്ലാ സ്റ്റേഷനുകളിലും യന്ത്ര ഗോവണികള്‍ സ്ഥാപിക്കും. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും തീവണ്ടികളിലും വൈഫൈ സൗകര്യം ലഭ്യമാക്കും. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും സിസിടിവികള്‍ സ്ഥാപിക്കും.

11,000 കോടി രൂപയിലധികം ചെലവിട്ട് മുംബൈ റെയില്‍ ഗതാഗത സംവിധാനത്തില്‍ 90 കിലോമീറ്റര്‍ ഇരട്ടപ്പാതകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ചില സ്റ്റേഷനുകളില്‍ യന്ത്രവല്‍കൃത ഇടനാഴികള്‍ ഉള്‍പ്പെടെ 40,000 കോടി രൂപ ചെലവില്‍ 150 കിലോമീറ്റര്‍ അധിക സബര്‍ബന്‍ ശൃംഖല നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു. ബംഗളൂരു മെട്രോ നഗരത്തിന്റെ വളര്‍ച്ചയ്‌ക്ക് കുതിപ്പേകാന്‍ ഏകദേശം 1600 കിലോമീറ്റര്‍ ദൂരത്തില്‍ 17,000 കോടി രൂപ ചെലവിട്ട് സബര്‍ബന്‍ ശൃംഖല നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു.

ഇന്ത്യയുടെ ആദ്യ അതിവേഗ റെയില്‍ പദ്ധതിയായ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 2017 സെപ്റ്റംബര്‍ 14നു ശിലാസ്ഥാപനം നടത്തിയിരുന്നു. അതിവേഗ റെയില്‍പദ്ധതികളുടെ മാനവ വിഭവ ശേഷി പരിശീലനത്തിനു വഡോദരയില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങും.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies