ജുലൻ ഗോസ്വാമി; 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ വനിതാ താരം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജുലൻ ഗോസ്വാമി; 200 വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ വനിതാ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2018, 09:33 pm IST
Facebook
Twitter
WhatsAppTelegram

കിബർലി: വനിതാ ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് വീഴ്‌ത്തുന്ന ലോകത്തെ ആദ്യ താരമായി ഇന്ത്യയുടെ ജുലൻ ഗോസ്വാമി. ഇന്ന് ദക്ഷിണാഫ്രിക്കയുടെ ലോറ വൊൾവാർട്ടിനെ പുറത്താക്കിയാണ് ജുലൻ ചരിത്രനേട്ടം സ്വന്തമാക്കിയത്.

കിബർലി ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർട്ടിനെ വിക്കറ്റ് കീപ്പർ സുഷമാ വർമ്മയുടെ കൈകളിലെത്തിച്ചപ്പോൾ ഇന്ത്യൻ പേസർ ജുലൻ ഗോസ്വാമി ഇടം നേടിയത് ചരിത്രത്തിലാണ്. ഒരിക്കലും മായ്ച്ചുകളയാനാവാത്ത നേട്ടത്തിലൂടെ. വനിതാ ഏകദിനത്തിൽ 200 വിക്കറ്റ് വീഴ്‌ത്തുന്ന ലോകത്തെ ആദ്യ വനിത എന്ന നേട്ടം.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായ ജുലൻ തന്‍റെ 166-ാം ഏകിദനത്തിലാണ് 200 വിക്കറ്റ് തികച്ചത്. കഴിഞ്ഞ ജൂലൈയിൽ ഓസ്ട്രേലിയയുടെ കാതറിൻ ഫിറ്റ്സ്പാട്രിക്കിന്‍റെ 180 വിക്കറ്റ് മറികടന്ന ജുലൻ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തി.

2002 ജനുവരി ആറിന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ബംഗാൾ സ്വദേശിയായ ജുലന്‍റെ അരങ്ങേറ്റം. 2007 ൽ ഐസിസിയുടെ വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർ‍ഡ് ജുലൻ നേടി. 2010 ൽ അർജ്ജുനയും തൊട്ടടുത്ത വർഷം പത്മശ്രീയും ജുലനെ തേടിയെത്തി.

പരിചയസമ്പന്നയായ ഈ പ്രതിഭാശാലി ഇന്ത്യയുടെ യുവ ബൗളർമാരുടെ മാർഗ്ഗദർശി കൂടിയാണ് ഇന്ന്. ജുലന്‍റെ ചരിത്ര നേട്ടം പിറന്ന കിമ്പർലിയിൽ ഇന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 178 റൺസിന് തകർത്തു. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യൻ വനിതകൾ സ്വന്തമാക്കുകയും ചെയ്തു.

ആദ്യ മത്സരത്തിൽ 88 റൺസിനാണ് ഇന്ത്യ ജയിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്‌ത്തി ഇന്നും ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർമാരിൽ ഒരാളാണ് താനെന്ന് അടിവരയിട്ടു.

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies