കാബൂൾ : ഭീകരതയോട് വിട പറഞ്ഞ് 10 താലിബാൻ ഭീകരർ സേനക്ക് കീഴടങ്ങി.ഇനിയുള്ള പ്രവർത്തനങ്ങൾ അഫ്ഗാനിസ്ഥാനിലെ സമാധാനശ്രമങ്ങളുമായി ചേർന്നാകും.
ഖോഗിയാനി മേഖലകളിൽ ഭീകരപ്രവർത്തനങ്ങളും,ആക്രമണങ്ങളുമായി കഴിഞ്ഞവരാണ് കീഴടങ്ങിയതെന്ന് നൻഗർഹർ നാഷണൽ ഡയറക്ട്രേറ്റ് സെക്യൂരിറ്റി വൃത്തങ്ങൾ വെളിപ്പെടുത്തി.
എ കെ-47 തോക്കുകൾ,കൈ തോക്കുകൾ,സ്ഫോടക വസ്തുക്കൾ എന്നിവയും അവർ സേനക്ക് കൈമാറി.
ഇക്കഴിഞ്ഞ ജനുവരി 15 ന് ഇസ്ലാമിക്ക് സ്റ്റേറ്റിലും,താലിബാൻ ഗ്രൂപ്പിലും ഉൾപ്പെട്ട 15 ഓളം ഭീകരർ സേനക്ക് മുൻപിൽ കീഴടങ്ങിയിരുന്നു.
റിപ്പോർട്ടുകളനുസരിച്ച് 166 ഓളം ഭീകരരാണ് ഇതുവരെ സമാധാന ശ്രമങ്ങളിൽ ഭാഗമാകാൻ എത്തിയത്.