കൊൽക്കത്ത: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് – അമർ തമർ കൊൽക്കത്ത മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ചു. ബാൾഡ്വിൻസൺ, ബെർബറ്റോവ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.
റയാൻ ടെയ്ലർ, ജോസഫ് തോർപ് എന്നിവരാണ് കൊൽക്കത്തയ്ക്കായി ഗോൾ നേടിയത്. സമനിലയോടെ ബ്ലാസ്റ്റേഴ്സിന് 21 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 5-ാം സ്ഥാനത്താണ്.
33-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആദ്യം കൊൽക്കത്തയുടെ വല ചലിപ്പിച്ചു. ബാൾഡ്വിൻസണായിരുന്നു ഗോൾ നേടിയത്. 38-ാം മിനിറ്റിൽ റയാൻ ടെയ്ലറിലൂടെ കൊൽക്കത്ത തിരിച്ചടിച്ചു.
55-ാം മിനിറ്റിൽ ബെർബറ്റോവിന്റെ ഗോളിലൂടെ മഞ്ഞപ്പട ജയമുറപ്പിച്ച് മുന്നേറി എന്നാൽ 75-ാം മിനിറ്റിൽ ജോസഫ് തോർപ് പ്രതീക്ഷകൾ തെറ്റിച്ച് ബ്ലാസ്റ്റേഴ്സിന്റെ വലചലിപ്പിച്ചതോടെ മത്സരം സമനിലയിൽ. ഇതോടെ മഞ്ഞപ്പടയുടെ പ്ലേ ഓഫ് സാധ്യതകൾ മങ്ങി.