ആലപ്പുഴ: ബി ഡി ജെ എസിന്റെ സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം ഇന്ന് ആലപ്പുഴ ചേര്‍ത്തലയില്‍ നടക്കും. രാവിലെ പതിനൊന്നു മണിക്ക് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞടുപ്പ്, സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ആണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.