മാലദ്വീപ് വിഷയത്തില്‍ ഇന്ത്യയുമായി മറ്റൊരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്ന് ചൈന. മാലദ്വീപില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ലെന്ന നിലപാട് തുടരുമെന്നും ചൈന അറിയിച്ചു.
മറ്റുരാജ്യങ്ങളുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാതിരിക്കുക എന്നതാണ് അന്താരാഷ്ട്രബന്ധത്തിലെ പ്രധാനതത്ത്വം. മാലിദ്വീപിന്റെ പരമാധികാരത്തെയും അവിടുത്തെ ജനതയുടെ സ്വാതന്ത്ര്യത്തെയും തങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. അതിനാല്‍ തന്നെ ചൈന മാലദ്വീപ് വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.
യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും വെള്ളിയാഴ്ച മാലദ്വീപ് വിഷയത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇരുവരും ആശങ്ക പ്രകടിപ്പിച്ചു. അതേസമയം മാലദ്വീപിലെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ യു.എന്‍. രക്ഷാസമിതി യോഗം ചേര്‍ന്നു. രാജ്യത്ത് അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് യു.എന്‍. അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മിറസ്ലാവ് ജെന്‍ക സമിതിയെ അറിയിച്ചു.