മ്യാന്മറില് നടന്ന പാര-സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ഒരു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ മൂന്നു മെഡലുകള്‍ കരസ്ഥമാക്കി. ദിവിജ് ഷാ, മധു ബഗ്രി, ഹരീന്ദര്‍ സിങ് എന്നിവരാണ് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി മെഡലുകള്‍ നേടിയത്.
ബംഗലുരുവില്‍ നിന്നുള്ള ദിവിജ് ഷാ പാരാസൈക്ലിങ് വിഭാഗത്തിലാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷവും ഇതേ ഇനത്തില്‍ ദിവിജ് ഷാ മെഡല്‍ നേടിയിരുന്നു. ബിഎസ്എഫ് ജവാനായിരുന്ന ഹരീന്ദര്‍ സിങ് വെങ്കലമാണ് നേടിയത്. കഴിഞ്ഞ വര്‍ഷം ഹരീന്ദറും ഈ ഇനത്തില്‍ മെഡല്‍ നേടിയിട്ടുണ്ട്.
ഹാന്റ് സൈക്ലിങ് വിഭാഗത്തില്‍ മധു ബഗ്രി വെങ്കലം നേടി. വീല്‍ചെയര്‍ നാഷണല്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിലെ മുന്‍ വിജയി കൂടിയാണ് മധു ബഗ്രി. 2017 മുതല്‍ കോച്ച് ആദിത്യ മേത്തയുടെ നിര്‍ദ്ദേശപ്രകാരം പാര-സൈക്ലിങിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. ആദ്യമായാണ് ഏഷ്യന്‍ പാര-സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ മധു പങ്കെടുക്കുന്നത്.