Sports

നൂറിൽ നൂറടിച്ച് ധവാൻ

ജോഹന്നാസ്ബർഗ് : നൂറാം മത്സരത്തിൽ സെഞ്ച്വറിയടിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ശിഖർ ധവാൻ . ദക്ഷിണാഫ്രിക്കക്കെതിരെയുള്ള നാലാം ഏകദിനത്തിലാണ് ശിഖർ ധവാൻ ഈ നേട്ടം കൈവരിച്ചത് . 99 പന്തിലായിരുന്നു ധവാന്റെ പതിമൂന്നാം സെഞ്ച്വറി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യക്ക് നാലാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി . 5 റൺസെടുത്ത രോഹിത് ശർമയെ റബാദ സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കുകയായിരുന്നു.

പിന്നീടെത്തിയ ക്യാപ്ടൻ കോലിക്കൊപ്പം തകർത്തു മുന്നേറിയ ധവാൻ 2 സിക്സറുകളും പത്ത് ബൗണ്ടറിയുമടിച്ചാണ് സെഞ്ച്വറി തികച്ചത് . മുപ്പത്തിയഞ്ചാം സെഞ്ച്വറിയിലേക്ക് മുന്നേറുകയായിരുന്ന വിരാട് കോലി 75 റൺസെടുത്തു നിൽക്കെ മോറിസിന്റെ പന്തിൽ മില്ലർ പിടിച്ച് പുറത്തായി.

ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ മുപ്പത്തഞ്ചാം ഓവറിൽ 2 വിക്കറ്റിന് 200 റൺസ് എന്ന നിലയിലാണ് ‌ഇന്ത്യ.

Post Your Comments

Close
Close