അഗർത്തല : ത്രിപുരയിൽ ബിജെപി ബൂത്ത് ലീഡറെ സിപിഎമ്മുകാർ കൊലപ്പെടുത്തി.
രാം നഗർ സ്വദേശിയായ മധുസൂദനൻ ദേബിന്റെ മൃതദേഹം അഗർത്തലക്കടുത്ത് ബൽജ്ജല മേഖലയിലെ വൃദ്ധസദനത്തിനു സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
ദേബിന്റേ മരണം കൊലപാതകമാണെന്നും,പിന്നിൽ സിപിഎം ആണെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രസ്താവിച്ചു.
മധുസൂദനൻ ദേബിനെ ശനിയാഴ്ച്ച മുതൽ കാണാതായിരുന്നു.ഇതേ കുറിച്ച് ബിജെപി വക്താവ് മൃണാൽ കാന്തി ദേബ് രാം നഗർ സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.
പരാതിയിൽ അന്വേഷണം തുടരുന്നതിനിടക്കാണ് മൃതദേഹം കണ്ടെത്തിയത്.
വെസ്റ്റ് ത്രിപുര എസ്പി അഭിജിത്ത് സപ്തർഷിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.