ഒമാൻ തുറമുഖത്തും ഇനി ഇന്ത്യൻ സൈന്യം: ചൈനയെ ഞെട്ടിച്ച് മോദിയുടെ നയതന്ത്രം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഒമാൻ തുറമുഖത്തും ഇനി ഇന്ത്യൻ സൈന്യം: ചൈനയെ ഞെട്ടിച്ച് മോദിയുടെ നയതന്ത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2018, 04:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനത്തിനിടെ ഒപ്പുവച്ചത് തന്ത്രപ്രധാനമായ പ്രതിരോധ കരാറെന്ന് റിപ്പോർട്ട് . ഒമാനിലെ ദുഖ്മ് തുറമുഖം ഇനി ഇന്ത്യൻ സൈന്യത്തിന് ഉപയോഗിക്കാം . ഇന്ത്യയും ഒമാനും തമ്മിൽ ഒപ്പിട്ട പ്രതിരോധ കരാറിന്റെ ഭാഗമായാണ് തീരുമാനം.

ഇന്ത്യൻ മഹാസമുദ്രത്തിൽ വർദ്ധിച്ചു വരുന്ന ചൈനീസ് ഭീഷണിയെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ഇന്ത്യൻ ശ്രമത്തിന്റെ ഭാഗമായാണ് ഒമാനുമായി തന്ത്ര പ്രധാന കരാർ ഒപ്പിട്ടത്. ഇന്ത്യൻ പോർക്കപ്പലുകൾക്കും മറ്റ് സൈനിക വ്യൂഹങ്ങൾക്കും ദുഖ്മ് തുറമുഖത്ത് സാങ്കേതിക സഹായങ്ങൾ ലഭ്യമാകും. സൈനിക ആവശ്യത്തിനും തുറമുഖം ഉപയോഗിക്കാം.

ഇറാനിലെ ചബഹാർ തുറമുഖത്തോടൊപ്പം ഒമാനിലെ ദുഖ്മ് തുറമുഖം കൂടി ആകുമ്പോൾ മേഖലയിൽ ഇന്ത്യക്ക് സൈനികമായി മുൻതൂക്കമുണ്ടാകുമെന്നാണ് നിരീക്ഷണം.സീഷെയ്ൽസിലും മൗറീഷ്യസിലുമുള്ള പ്രവർത്തനങ്ങൾക്കൊപ്പം ദുഖ്മ് തുറമുഖവും കൂടിയാകുമ്പോൾ ഇന്ത്യൻ സമുദ്ര പ്രതിരോധത്തിന് മുതൽക്കൂട്ടാകും.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ ഇതിനായുള്ള പ്രവർത്തനങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. ഐഎൻഎസ് മുംബൈ യുദ്ധക്കപ്പലിനൊപ്പം ശിശുമാർ അന്തർവാഹിനിയും രണ്ട് പട്രോൾ വെസലുകളും ദുഖ്മിൽ നിലയുറപ്പിച്ചിരുന്നു. 2005 ലാണ് ഇന്ത്യ -ഒമാൻ സൈനിക സഹകരണ കരാർ നിലവിൽ വന്നത് . 2016 ലാണ് കരാർ ഭേദഗതികളോടെ പുതുക്കിയത് . അതിനൊപ്പം ദുഖ്മ് തുറമുഖ കരാർ കൂടി ഇപ്പോൾ കൂട്ടിച്ചേർക്കുകയായിരുന്നു.

ഇന്ത്യ-ഒമാൻ കര,നാവിക, വ്യോമ സേനാ വിഭാഗങ്ങൾ സംയുക്തമായി സൈനിക അഭ്യാസങ്ങളും ആരംഭിക്കും . തീരദേശ സംരക്ഷണ സേനയുടെ പ്രവർത്തനത്തിലും ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. ലോകസമാധാനത്തിനു ഭീഷണിയായ ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാനും ഇരു രാഷ്‌ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായിട്ടുണ്ട്.

ഭീകരവാദത്തിനു വെള്ളവും വളവും നൽകുന്നവരേയും അതിനു സംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കുന്നവരേയും ഒറ്റപ്പെടുത്താനുള്ള തീരുമാനവും പ്രതിരോധ കരാറിലുണ്ട് . പാകിസ്ഥാനെ പരോക്ഷമായി ലക്ഷ്യമിടുന്ന നീക്കമാണിത് .പാക് തുറമുഖമായ ഗ്വാദറിലെ ചൈനീസ് ഇടപെടലിനുള്ള ഇന്ത്യൻ മറുപടിയാണ് ‌ഇറാനിലെ ഛബഹാറും ഒമാനിലെ ദുഖ്മും .

Share495
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies