ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തടഞ്ഞു. കശ്മീരിലെ പൂഞ്ച് മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചു. ഇനിയും ഭീകരർ ഉണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ ശക്തമാക്കി.
മേഖലയിൽ കഴിഞ്ഞ ദിവസം പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘനം നടത്തിയിരുന്നു. ഭീകരവാദികൾക്ക് നുഴഞ്ഞു കയറാനുള്ള അവസരം ഒരുക്കുന്നതിനു വേണ്ടിയാണ് പാകിസ്ഥാൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നത്.
പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു ജവാന് പരുക്കേറ്റിട്ടുണ്ട്.