കൊച്ചി: എംജി സർവകലാശാല വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാബു സെബാസ്റ്റ്യന് വൈസ് ചാൻസിലറാവാൻ യോഗ്യതയില്ലെന്നും കോടതി പറഞ്ഞു.
10വർഷം പ്രഫസാറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചില്ല. വിസിയെ തെരഞ്ഞെടുക്കാൻ രൂപീകരിച്ച സമിതിയിലും അപാകതയുണ്ട്. രാഷ്ട്രീയക്കാരെ തിരുകി കയറ്റിയ സമിതി അസാധുവാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ബാബു സെബാസ്റ്റ്യൻ പറഞ്ഞു.