സ്റ്റാംഫോർഡ് ബ്രിഡ്ജ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. കരുത്തരായ ബാഴ്സലോണയും ചെൽസിയും ഏറ്റുമുട്ടും. സീസണിൽ മിന്നുന്ന ഫോം തുടരുന്ന ബാഴ്സ കിരീടം ലക്ഷ്യമിട്ടാണ് പ്രീ- ക്വാർട്ടർ പോരാട്ടത്തിനിറങ്ങുന്നത്.
4-4-2 എന്ന ശൈലിയിലാകും ഏണസ്റ്റ് വെൽവാർഡോ ടീമിനെ ഇറക്കുക. ചെൽസിക്കെതിരെ ഇതുവരെ ഗോൾ നേടാൻ സൂപ്പർ താരം മെസിക്കായിട്ടില്ല.
അതേസമയം പരിക്കാണ് ചെൽസിയെ അലട്ടുന്നത്.ഇന്ത്യൻ സമയം രാത്രി 1.30ന് ചെൽസിയുടെ സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് മത്സരം.