ന്യൂഡൽഹി: ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആംആദ്മി പാർട്ടി എംഎൽഎയെ അറസ്റ്റ് ചെയ്തു. പ്രകാശ് ജർവാൾ ആണ് അറസ്റ്റിലായത്.
ഇന്ന് പകലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് ചീഫ് സെക്രട്ടറി അൻഷു പ്രകാശിന് മർദ്ദനമേറ്റത്.
സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനും ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു.
നേരത്തെ കെജരിവാൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.