ലണ്ടന്‍: സ്റ്റാന്‍ഫോര്‍ഡില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ബാഴ്സിലോണ ചെല്‍സി മത്സരം സമനിലയില്‍. കളിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കളിയുടെ രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും.
ബ്രസീലിന്റെ വില്ലിയന് 62ാം മിനിട്ടില്‍ ചെല്‍സിക്കു വേണ്ടി ആദ്യ ഗോള്‍ നേടി. 75ാം മിനിട്ടില്‍ ലയണല്‍ മെസ്സിയിലൂടെയാണ് ചെല്‍സിക്ക് ബാഴ്സിലോണ മറുപടി കൊടുത്തത്. ബാഴ്സിലോണ നായകന് ഇനിയേസ്റ്റ ഒരുക്കിക്കൊടുത്ത പന്ത് മെസി ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. ഇരു ടീമുകളും മാര്‍ച്ച് 14ന് ന്യൂകാമ്പില്‍ എവേ മത്സരം കളിക്കും.
മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ബസിക്താസിനെ പരാജയപ്പെടുത്തി. ബയണിനായി തോമസ് മുള്ളറും ലവന്ഡോസ്ക്കിയും ഇരട്ട ഗോളുകളും കോമാന് ഒരു ഗോളും നേടി.