കോഴിക്കോട്: 66ാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കീരിടം ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന്റെ പുരുഷ വനിത ടീമുകള്‍ക്ക് ആദ്യമത്സരത്തില്‍ വിജയം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ പുരുഷന്മാരുടെ ടീം രാജസ്ഥാനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്പിച്ചത്. സ്കോര്‍: 25-20, 25-13, 25-13. വനിത ടീം തെലുങ്കാനയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 25-16, 25-13, 25-23. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ പുരുഷ ടീം ആന്ധ്രാപ്രദേശിനെയും വനിതകള്‍ ഉത്തര്‍പ്രദേശിനെയും നേരിടും.