കോട്ടയം: ചങ്ങനാശേരിയില്‍ ഭിന്നശേഷിക്കാരിയായ 13 വയസുള്ള തമിഴ് പെണ്‍കുട്ടിയെ പീഡിപ്പിച്ച അറുപത്തിനാലുകാരന് അറസ്റ്റില്‍. ചങ്ങനാശേരി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ഡി ശശിധരനാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഭിന്നശേഷിക്കാരിയായ പതിമൂന്നുകാരി പീഢനത്തിനരയായത്. കേസില്‍ ചങ്ങനാശേരി സ്വദേശി അറുപത്തിനാലുകാരനായ ഡി ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതി സിപിഎം പ്രവര്‍ത്തകനും സിപിഎം നേതാവിന്റെ ബന്ധുവുമായതിനാല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചുകൊണ്ടുപോയി കേസുമായി മുന്നോട്ട് പോകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞത്. ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വനിതാ എസ്ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.