ജെംഷഡ്പൂര്‍: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സി ജെംഷഡ്പൂരിനെ തകര്‍ത്തതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാദ്ധ്യതകള്‍ വീണ്ടും തെളിഞ്ഞു. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ബെംഗളൂരു ജെംഷഡ്പൂരിനെ പരാജയപ്പെടുത്തിയത്. 23ാം മിനുറ്റില്‍ മിക്കുവും 34ാം മിനുറ്റില്‍ സുനില്‍ ഛേത്രിയുമാണ് ബെംഗളൂരുവിന്റെ ഗോളുകള്‍ നേടിയത്.
ജെംഷഡ്പൂരിനും കേരളത്തിനും ഓരോ മത്സരങ്ങള്‍ വീതമാണ് ഇനി അവശേഷിക്കുന്നത്. 26 പോയിന്റുമായി ജെംഷഡ്പൂര്‍ നാലാം സ്ഥാനത്തും 25 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തുമാണുള്ളത്. രണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്ന ഗോവയുടെ പ്രകടനമാണ് ഇനിയുള്ള കളികളില്‍ നിര്‍ണായകം. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ ഗോവ പ്ലേ ഓഫിലെത്തും.
എന്നാല്‍ 28ന് കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ഗോവ പരാജയപ്പെടുകയും മാര്‍ച്ച് ഒന്നിന് ബെംഗളൂരുവിന് എതിരെയുള്ള അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ജയിക്കുകയും ചെ്താല്‍ കേരളത്തിന് സെമി സാദ്ധ്യത പ്രതീക്ഷിക്കാം.