മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിനുള്ള ഡിആർഎസ് സംവിധാനം ഉപയോഗിക്കാൻ ബിസിസിഐ അനുമതി നൽകി. ഈ വരുന്ന സീസൺ മുതൽ ഡിസിഷൻ റിവ്യൂ സിസ്റ്റം ഉപയോഗിക്കാനാണ് ബിസിസിഐ അനുമതി നൽകിയത്.
നേരത്തെ ഇന്ത്യയിൽ ഡിആർഎസ് സംവിധാനം ഉപയോഗിക്കുന്നതിനോട് ബിസിസിഐ വിമുഖത കാട്ടിയിരുന്നു. എന്നാൽ 2016 മുതൽ റിവ്യൂ സംവിധാനം ഉപയോഗിക്കാൻ ബിസിസിഐ അനുവാദം നൽകിയിരുന്നു. ഇതോടെ രാജ്കട്ടിൽ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ആദ്യമായി ഡിആർഎസ് ഉപയോഗിച്ചു.
എന്നാൽ ഐപിഎല്ലിൽ ഡിആർഎസ് ഉപയോഗിക്കുന്നതിന് പച്ചക്കൊടി കാട്ടിയിരുന്നില്ല.