കോഴിക്കോട്: ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ റെയിൽവേസിനെ തകർത്ത് കേരള പുരുഷ ടീം കിരീടം ചൂടി. നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് കേരളത്തിന്റെ ജയം.
നാലാം കിരീടം സ്വന്തമാക്കുന്ന കേരളം കഴിഞ്ഞ ഫൈനലിലും റെയിൽവേസിനെ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.
നേരത്തെ നടന്ന വനിതാ ഫൈനലിൽ കേരളത്തെ കീഴടക്കി റെയിൽവെ കിരീടം ചൂടിയിരുന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു റെയിൽവേയുടെ ജയം.
സ്കോർ 25-21, 26-28, 21-25, 25-18, 15-12 ആദ്യ സെറ്റ് നഷ്ടമായ കേരളം രണ്ടും മൂന്നും സെറ്റ് നേടി മുന്നിലെത്തി. എന്നാൽ നാലാം സെറ്റ് നേടി റെയിൽവെ മത്സരത്തിലേക്ക് തിരിച്ചുവന്നു.
അഞ്ചാം സെറ്റും നേടിയ റെയിൽവെ ഒടുവിൽ കിരീടവും സ്വന്തമാക്കി.