ഗോവ: ഐഎസ്എൽ നാലാം സീസണിൽ നിന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പുറത്ത്. കൊൽക്കത്തയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തോൽപ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ വഴി അടഞ്ഞത്.
ലീഗിൽ ഗോവയ്ക്ക് 27 പോയിന്റായി. ഇതോടെ നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ് സി മത്സരം അപ്രസക്തമായി. ഗോവ- ജാംഷെഡ്പൂർ മത്സര വിജയികൾ പ്ലേ ഓഫിൽ കടക്കും.
സമനിലയിൽ കലാശിച്ചാൽ ഗോവയാകും നാലാംസ്ഥാനത്തിന് അവകാശിയാവുക.