ബംഗളൂരു: ഐഎസ്എല്ലിൽ കേരളാ ബ്ളാസ്റ്റേഴ്സിന് തോൽവിയോടെ മടക്കം. ആശ്വാസ ജയം തേടി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത 2 ഗോളിനാണ് ബെംഗളൂരു എഫ് സി പരാജയപ്പെടുത്തിയത്.
സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ അധിക സമയത്താണ് ബംഗളൂരു രണ്ട് ഗോളുകളും നേടിയത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.
തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് യോഗ്യതയും തുലാസിലായി.