ജംഷെഡ്പൂർ: ഐഎസ്എല്ലിൽ പ്ലേ ഓഫ് യോഗ്യത നേടി ഗോവ. നിർണായക പോരാട്ടത്തിൽ ജംഷെഡ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു. സ്പാനിഷ് താരം കോറോ ഇരട്ട ഗോൾ നേടി.
ലാൻസറോട്ടയും ഗോവൻ ടീമിനായി വലചലിപ്പിച്ചു. ഇരുടീമുകളുടേയും ഗോളിമാർ മത്സരത്തിനിടെ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
പ്ലേ ഓഫിൽ പൂനെ ബംഗളൂരുവിനെയും, ഗോവ ചെന്നൈയിനെയും നേരിടും. മാർച്ച് 7, 10, 11, 13 തീയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ.