റോം : ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയുടെ നായകനും ഇറ്റലിയുടെ ദേശീയ ഫുട്ബോൾ ടീം അംഗവുമായ ഡേവിഡ് അസ്തോരിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ഇറ്റാലിയൻ നഗരമായ ഉഡിനിലെ ലാ ഡി മോറെറ്റ് ഹോട്ടലിലാണ് അസ്തോരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 31 വയസ്സായിരുന്നു.
അദ്ദേഹത്തിന്റെ ക്ലബ്ബായ ഫിയോറന്റീനയാണ് മരണവാർത്ത പുറത്തുവിട്ടത്.
അസ്തോരി പ്രഭാത ഭക്ഷണം കഴിക്കാൻ എത്താതിരുന്നതിനെ തുടർന്ന് സഹതാരങ്ങൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല .തുടർന്ന് ചില താരങ്ങൾ മുറിക്ക് പുറത്ത് വന്ന് വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല .തുടർന്ന് വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴാണ് അസ്തോരി മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം
ഇറ്റാലിയൻ സീരി എയിൽ അദ്ദേഹത്തിന്റെ ക്ലബ്ബായ ഫിയോറന്റീന ഉഡിനീസുമായി മൽസരിക്കാനിരിക്കെയാണ് നായകന്റെ മരണം.
ഇതോടെ ലീഗിലെ ഇന്നത്തെ മൽസരങ്ങളെല്ലാം മാറ്റിവച്ചു.