പാരീസ്: റയൽ മാഡ്രിഡും ലിവർപൂളും യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ. രണ്ടാം പാദ പ്രീ-ക്വാർട്ടറിൽ പാരീസ് സെയിന്റ് ജർമ്മനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയൽ മറികടന്നത്.51 ആം മിനിട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ,80 ആം മിനിട്ടിൽ കാസിമിറോ എന്നിവരാണ് റയലിനായി ഗോൾ നേടിയത്.
പിഎസ്ജിക്കായി എഡിൻസൻ കവാനി ഗോൾ മടക്കി. രണ്ട് പാദ മത്സരങ്ങളിലായി 5-2ന്റെ ലീഡുമായാണ് സ്പാനിഷ് ടീമിന്റെ ക്വാർട്ടർ പ്രവേശനം.
മറ്റൊരു മത്സരത്തിൽ ലിവർപൂളിനെ എഫ് സി പോർട്ടോ ഗോൾരഹിത സമനിലയിൽ കുടുക്കി. ആദ്യപാദത്തിൽ നേടിയ അഞ്ച് ഗോൾ ജയത്തിൽ ലിവർപൂളും ക്വാട്ടറിലേക്ക് മുന്നേറി. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെമ്പട ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തുന്നത്.