കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ ഒരിക്കലും സിപിഎം വിരുദ്ധനായിരുന്നില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ആർഎംപി നേതാവ് കെ.കെ.രമ.
പ്രശ്നങ്ങൾ തീർന്നാൽ സിപിഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെങ്കിൽ എന്തിനാണു സിപിഎം ടി.പിയെ കൊലപ്പെടുത്തിയതെന്ന് രമ ചോദിക്കുന്നു.
അണികൾ കൊഴിഞ്ഞുപോകുന്നതിൽ ഉണ്ടായ വെപ്രാളമാണ് കോടിയേരിയെ കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നത്.
സിപിഎം നശിച്ചുകാണാൻ ടി.പി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പ്രശ്നങ്ങൾ തീർന്നാൽ സിപിഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെന്നുമായിരുന്നു കോടിയേരിയുടെ പരാമർശം.
ഇന്ന് ആർഎംപി കെ.കെ.രമയുടെ മാത്രം പാർട്ടിയായി മാറിയിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.