പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാവും പഞ്ചായത്ത് അംഗവുമായ വ്യക്തി ആഡംബര വീട് നിര്‍മ്മിക്കാന്‍ നികത്തിയത് 10 സെന്റ് നിലവും കുളവും. പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് റവന്യൂരേഖകളില്‍ ഇപ്പോഴും നിലം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭൂമി നികത്തിയെടുത്തത്. നാരങ്ങാനം പഞ്ചായത്ത് അംഗം അഭിലാഷാണ് അനധികൃതമായി നിലം നികത്തിയത്. പാടം നികത്തിയാണ് വീട് നിര്‍മിച്ചിരിക്കന്നത് എന്ന് തെളിയിക്കുന്ന സര്‍വ്വേ നമ്പര്‍ സഹിതമുള്ള രേഖകള്‍ ജനം ടീവിക്ക് ലഭിച്ചു.