ചെന്നൈ: എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി.ദിനകരന്റെ നേതൃത്വത്തില്‍ ഇന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും. മധുരയിലെ മേലൂരിലാണ് പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച പരിപാടികള്‍ നടക്കുന്നത്. ചടങ്ങില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും പ്രഖ്യാപിക്കും. ദിനകരന്റെ പാര്‍ട്ടിക്ക് പ്രഷര്‍ കുക്കര്‍ ചിഹ്നം അനുവദിക്കണമെന്ന് ദില്ലി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് ചിഹ്നം അനുവദിച്ചത് ചോദ്യം ചെയ്ത് എ.ഐ.എ.ഡി.എം.കെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
അണ്ണാഡിഎംകെയെ ഇപ്പോഴത്തെ നേതൃത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ദിനകരന് പുതിയ പാര്‍ട്ടി തുടങ്ങാനൊരുങ്ങുന്നത്. അണ്ണാ ഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞ് ആര്‍കെ നഗര്‍ ഉപതിരഞ്ഞടുപ്പില്‍ സ്വതന്ത്രനായി മല്‍സരിച്ച ടി.ടി.വി. ദിനകരന് എതിര് കക്ഷികളെ അമ്പരപ്പിച്ച് വന്‍ വിജയമാണ് നേടിയത്. സ്പീക്കര്‍ അയോഗ്യരാക്കിയ 18 എംഎല്‍എമാര്‍ ഉള്‍പ്പെടെ 22 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടാകുമെന്ന് ദിനകരന് പറയുന്നു.