ചെന്നൈ:എഐഎഡിഎംകെ വിമത നേതാവ് ടിടിവി.ദിനകരന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പുതിയ പാര്‍ട്ടിയുടെ പേര് ദിനകരന് പ്രഖ്യാപിച്ചത്. രണ്ടില ചിഹ്നത്തിനായി നിയമപോരാട്ടം നടത്തുമെന്നും അതുവരെ പ്രഷര്‍ കുക്കറായിരിക്കും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമെന്നും ദിനകരന് പറഞ്ഞു. ജയലളിതയുടെ ചിത്രവും ആലേഖനം ചെയ്താണ് കൊടി നിര്‍മിച്ചിരിക്കുന്നത്.