കോഴിക്കോട് : ഫറൂഖ് കോളേജില്‍ അധ്യാപകരുടെ സദാചാര ഗുണ്ടായിസത്തിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിവന്ന ഉപരോധസമരം അവസാനിപ്പിച്ചു.
അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുള്‍പ്പെടെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സ്റ്റാഫ് കൗണ്‍സില്‍ അംഗീകരിച്ചതോടെയാണ് ഉപരോധം പിന്‍വലിച്ചത്.
ഫറൂഖ് കോളേജില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ മര്‍ദ്ധിക്കുകയും, വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്തതോടെയാണ് വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പളിനെ ഉപരോധിച്ചത്.
കോളേജധികൃതരുടെ പരാതിയെ തുടര്‍ന്ന് വിദ്യാർത്ഥികള്‍ക്കെതിരെ വധ ശ്രമത്തിനായിരുന്നു പോലീസ് കേസെടുത്തിരുന്നത്.
തങ്ങളെ മര്‍ദ്ധിച്ച അധ്യാപകരെ സസ്പെന്‍ഡ് ചെയ്യുക, കോളേജിലെ ഡിസിപ്ലിന്‍ കമ്മിറ്റി പിരിച്ച് വിടുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്.
ഈ ആവശ്യങ്ങളാണ് സ്റ്റാഫ് കൗണ്‍സില്‍ അംഗീകരിച്ചത്. കൂടാതെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷന് രൂപീകരിച്ചു. കോളജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിദ്യാര്‍ഥി പങ്കാളിത്തത്തോടെ അന്വേഷണക്കമ്മിഷന് രൂപീകരിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്.