തിരുവനന്തപുരം: ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. കൃഷി വകുപ്പിന്റെ ധനാഭ്യർഥന ചർച്ചക്കിടെ കൃഷി മന്ത്രി വിഎസ് സുനിൽകുമാർ ആണ് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്.
30 കോടി മുതൽ 60 കോടി ചക്ക വരെ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും, വാണിജ്യപരമായി ചക്കയെ ഉപയോഗപ്പെടുത്തിയാൽ 30000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു.