ന്യൂഡൽഹി: പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. വിവാദത്തെ തുടർന്ന് സ്മിത്തിന്‍റെ ഐപിഎൽ കരാറും റദ്ദാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
സ്മിത്തിന് പകരം അജിങ്ക്യ രഹാനെ ടീമിനെ നയിക്കും.
പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് സ്മിത്ത് ഓസ്‍ട്രേലിയൻ ക്യാപ്‍റ്റൻ സ്ഥാനവും രാജിവച്ചിരുന്നു. സ്മിത്തിന് ഐസിസി ഒരു മത്സരത്തിൽ വിലക്കും ഒരു മത്സരത്തിന്‍റെ പ്രതിഫലത്തുക പിഴയും ചുമത്തിയിരുന്നു.
എന്നാൽ, സ്മിത്തിനെ ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വർഷത്തേക്ക് വിലക്കാൻ സാധ്യതയുണ്ട്.















