ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്ന് സമ്മേളിക്കും. ടി.ഡി.പി, വൈ.എസ്.ആര് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ കൂടാതെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും, സി.പി.എമ്മും സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. അതേസമയം കാവേരി നദീജല പ്രശ്നത്തില്‍ ഇന്നും എ.എൈ.എ.ഡി.എം.കെ എം.പിമാര്‍ ബഹളം തുടര്‍ന്നാല്‍ അവിശ്വാസ പ്രമേയ നോട്ടീസിനു മേല്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ സുമിത്ര മഹാജന് സാധിക്കില്ല.