കൊല്‍ക്കത്ത: തുടര്‍ച്ചയായ നാലാം ജയത്തോടെ സന്തോഷ് ട്രോഫിയില്‍ കേരളം ഗ്രൂപ്പ് ജേതാക്കളായി. മത്സരത്തില്‍ പശ്ചിമ ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് കേരളം ഗ്രൂപ്പ് ജേതാക്കളായത്. 12 പോയിന്റോടെയാണ് കേരളം ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്.
കെ.പി രാഹുലാണ് 88ാം മിനുറ്റില്‍ കേരളത്തിനു വേണ്ടി ഗോള്‍ നേടിയത്. തുടര്‍ച്ചയായ മൂന്നു ജയത്തോടെ കേരളം ആദ്യം തന്നെ സെമി സാദ്ധ്യത ഉറപ്പിച്ചിരുന്നു. ഛത്തീസ്ഗഢിനെയും മണിപ്പൂരിനെയും മഹാരാഷ്‌ട്രയെയുമാണ് നേരത്തെ കേരളം പരാജയപ്പെടുത്തിയത്.















