സിഡ്നി : പന്തു ചുരണ്ടൽ വിവാദത്തിൽ ഓസീസ് ടീം മുഖ്യ പരിശീലകൻ ഡാരൻ ലേമാനും രാജിവച്ചു. ക്യാപ്ട്ൻ സ്റ്റീവ് സ്മിത്തിനും ടീമംഗങ്ങളായ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്കും വിലക്ക് കൽപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് ലേമാന്റെ രാജി.
പന്തു ചുരണ്ടൽ സംഭവത്തിൽ നേരിട്ടു ബന്ധമില്ലെന്ന് വ്യക്തമാക്കി ക്രിക്കറ്റ് ഓസ്ട്രേലിയ ലേമാനെതിരെ നടപടിയെടുത്തിരുന്നില്ല. എന്നാൽ സ്റ്റീവ് സ്മിത്തിന്റെ വാർത്താ സമ്മേളനത്തിനു തൊട്ടു പിന്നാലെ ലേമാൻ രാജി പ്രഖ്യാപിക്കുകയായിരുന്നു.
ലേമാനെതിരെ നടപടിയെടുക്കാത്തതിൽ ഓസ്ട്രേലിയൻ ആരാധകർ വൻ പ്രതിഷേധം ഉയർത്തിയിരുന്നു.















