സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ആതിഥേയരായ ബംഗാളിനെയാണ് കേരളം നേരിടുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേരളം ഫൈനലില്‍ കളിക്കുന്നത്.
സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ പതിനാലാം ഫൈനലാണിത്. അഞ്ചു തവണ വിജയികളായപ്പോള്‍ എട്ടു തവണ റണ്ണറപ്പുകളായി. 1973, 1991, 1992, 2000, 2004 വര്‍ഷങ്ങളിലാണ് ജേതാക്കളായത്.
പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിലെത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് രാഹുല്‍ വി രാജും സംഘവും കളത്തിലിറങ്ങുന്നത്. സെമിയില്‍ മിസോറാമിനെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്.