സാൾട്ട് ലേക്കിൽ ചരിത്രമെഴുതി കേരളത്തിന്‍റെ ചുണക്കുട്ടികൾ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സാൾട്ട് ലേക്കിൽ ചരിത്രമെഴുതി കേരളത്തിന്‍റെ ചുണക്കുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2018, 07:53 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഇന്ത്യൻ കാൽപ്പന്തിന്‍റെ ഹൃദയഭൂമിയിൽ കേരള ഫുട്ബോളിന് ഈസ്റ്റർ ദിനത്തിൽ ഉയിർത്തെഴുന്നേൽപ്പ്. 14 വർഷത്തിനു ശേഷമുള്ള കേരളത്തിന്‍റെ സന്തോഷ് ട്രോഫി വിജയത്തെ ഒറ്റവരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം. എന്നും സ്ഥിരതയാർന്ന പ്രകടനം കാഴചവയ്‌ക്കുന്ന ബംഗാളിനെ അവരുടെ മണ്ണിൽ മുട്ടുകുത്തിച്ച് നേടിയ കിരീടത്തിന് തിളക്കം ഏറെയാണ്.

കളി തുടങ്ങിയ ആദ്യ മിനിറ്റുകളിൽ തന്നെ ബംഗാളിന്‍റെ ആക്രമണമായിരുന്നു. ഒൻപതാം മിനിറ്റിൽ ബോക്സിന് തൊട്ടടുത്ത് നിന്നും സീസണെടുത്ത ലക്ഷ്യം തെറ്റിയ ഫ്രീ-കിക്കായിരുന്നു കേരളത്തിന് ലഭിച്ച ആദ്യ അവസരം.

എന്നാൽ 19-ാം മിനിറ്റിൽ ബംഗാളിന്‍റെ പാഴായ മുന്നേറ്റത്തിനൊടുവിൽ നടത്തിയ പ്രത്യാക്രമണമാണ് കേരളത്തിന്‍റെ ആദ്യ ഗോളിന് വഴി വച്ചത്. മധ്യരേഖയ്‌ക്കടുത്ത് നിന്നും സീസൺ നൽകിയ പാസുമായി മുന്നേറിയ ജിതിൻ എം.എസിന്‍റെ പ്ലേസ്മെന്‍റ് ഗോൾകീപ്പറേയും മറികടന്ന് വലയിൽ. കേരളം 1-0.

തുടർന്ന് ഇരു ടീമുകളുടേയും ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞതായിരുന്നു മത്സരം. അതിനിടെ ചില സുവർണാവസരങ്ങൾ കേരളം പാഴാക്കി. രണ്ടാം പകുതിയിൽ ഒരൽപ്പം പ്രതിരോധത്തിലേക്ക് പോയത് കേരളത്തിന് വിനയായി. ഇത് മുതലെടുത്ത് മുന്നേറിയ ബംഗാൾ 68-ാം മിനിറ്റിൽ ജിതേൻ മുർമുവിലൂടെ സമനില ഗോൾ കണ്ടെത്തി. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.

ഏറെ നാടകീയത നിറഞ്ഞ അധിക സമയത്ത് രാജന്‍ ബര്‍മന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബംഗാള്‍ പത്ത് പേരായി ചുരുങ്ങി. ഒടുവില്‍ മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് ബാക്കി നിൽക്കെ ബിപിൻ തോമസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ കേരളത്തെ മുന്നിലെത്തിച്ചു.

എന്നാല്‍ അതേ നാണയത്തില്‍ ബംഗാള്‍ തിരിച്ചടിച്ചു. തിര്‍തങ്കര്‍ സര്‍ക്കാറിന്റെ സുന്ദരമായ ഫ്രീ കിക്ക് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തിച്ചു. ടൂണമെന്‍റിലുടനീളം മികച്ച ഫോം പുലർത്തിയ മിഥുൻ എന്ന ഗോളിയിൽ വലിയ പ്രതീക്ഷ വച്ചുപുലർത്തിയ കേരളത്തിന് തെറ്റിയില്ല. ബംഗാളിന്‍റെ ആദ്യ രണ്ട് കിക്കും തടുത്തിട്ട് മിഥുൻ കേരളത്തിന്‍റെ ഹീറോയായി. രാഹുൽ രാജും ജിതിൻ ഗോപാലും ജസ്റ്റിനും സീസണും ലക്ഷ്യം കണ്ടതോടെ കേരളത്തിന് ആറാം കിരീടം സ്വന്തമായി.

കോച്ച് സതീവൻ ബാലന്‍റെ കീഴിൽ ഒരൊറ്റ യൂണിറ്റായി പ്രവർത്തിച്ച കേരളം ഒത്തൊരുമയുടെ പ്രതീകമായി ടൂർണമെന്‍റിൽ ഉടനീളം നിലനിന്നു. ടീം പരാജയമറിയാതെ കിരീടം ചൂടിയപ്പോൾ അതിൽ വലിയ ക്രെ‍ഡിറ്റ് കോച്ചിന് അർഹതപ്പെട്ടതാണ്. ടീമിനെ സ്വന്തം കഴിവിൽ വിശ്വസിക്കാനും സമ്മർദ്ദത്തെ അതിജീവിക്കാനും നിർസ്വാർത്ഥമായി കളിക്കാനും അദ്ദേഹം പ‌ഠിപ്പിക്കുകയായിരുന്നു. സ്റ്റാറുകളില്ലാതെ അണിനിരന്ന ടീമിനെ ഒന്നടങ്കം സൂപ്പർ സ്റ്റാറുകളാക്കുകയായിരുന്നു സതീവൻ ബാലൻ എന്ന പരിശീലകൻ.

Share544
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies