ഗോള്‍ഡ് കോസ്റ്റ്; 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട ആരംഭിച്ചു. മത്സരത്തിന്റെ ആദ്യ ദിനമായ ഇന്ന് 56 കി ഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെള്ളിമെഡല്‍ കരസ്ഥമാക്കി. ഇന്നലെ ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം ഇന്നു പുലര്‍ച്ചെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.
അതേസമയം നീന്തലില്‍ ഇന്ത്യയുടെ സജന്‍ പ്രകാശിന് തിരിച്ചടി നേരിട്ടു. 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ നീന്തലില്‍ സജന്‍ പുറത്തായി. ഏഴാമതായാണ് മത്സരത്തില്‍ സജന്‍ ഫിനിഷ് ചെയ്തത്.
അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഞായറാഴ്ച ആരംഭിക്കും.















