ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് മോശമായി പെരുമാറുകയും പരിഹസിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നാലുപേരും ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം . ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ചാണക്യപുരിയിലെ വസതിയിലേക്ക് പോകുകയായിരുന്ന സ്മൃതി ഇറാനിയുടെ വാഹനത്തെ വിദ്യാര്‍ഥികള്‍ മദ്യലഹരിയില്‍ പിന്തുടരുകയും, അപമര്യദയായി പെരുമാറുകയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു. വൈദ്യപരിശോധനയില്‍ ഇവര്‍ മദ്യപിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 354 ഡി, 509 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു.