വിട വാങ്ങിയത് മാദ്ധ്യമ രംഗത്തെ കുലപതി
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns

വിട വാങ്ങിയത് മാദ്ധ്യമ രംഗത്തെ കുലപതി

ജി.കെ സുരേഷ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2018, 11:05 pm IST
FacebookTwitterWhatsAppTelegram

ടി.വി.ആര്‍ ഷേണായി എന്ന മാധ്യമ കുലപതി വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത് ആദര്‍ശ പത്രപ്രവര്‍ത്തനത്തിന്റെ ധീരോദാത്തമായ മുഖമാണ്. ഭാരതത്തിലെ രാഷ്‌ട്രീയരംഗത്തെ പരിവര്‍ത്തനത്തെയും വരാന്‍ പോകുന്ന കൊടുങ്കാറ്റിന് സമാനമായ മാറ്റത്തെ കുറിച്ചും ഒരു വഴികാട്ടിയെ പോലെ, ദാര്‍ശനികനെ പോലെ പ്രവചിച്ചതും ടി.വി.ആര്‍ ഷേണായി ആയിരുന്നു.

മലയാള മനോരമ ദിനപ്പത്രത്തിലും പിന്നീട് ഇംഗ്ലീഷ് വാരികയായ വീക്കിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജുമായി പ്രവര്‍ത്തിച്ച അദ്ദേഹം ഭാരതത്തിലെ വ്യത്യസ്ത രാഷ്‌ട്രീയ നേതാക്കളുമായി ഉറ്റ സൗഹൃദവും വ്യക്തിബന്ധവും പുലര്‍ത്തിയിരുന്നു. ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, പി.വി. നരസിംഹറാവു, അടല്‍ ബിഹാരി വാജ്‌പേയി എന്നീ മുന്‍ പ്രധാനമന്ത്രിമാരും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഷേണായിക്ക് ഉറ്റ സൗഹൃദം ഉണ്ടായിരുന്നു. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുമായി അദ്ദേഹത്തിന്റെ ബന്ധം കുടുംബസുഹൃത്തിന്റേതായിരുന്നു. ഏ.കെ. ആന്റണി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും ഉറ്റ സൗഹൃദമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

രണ്ടു സീറ്റുമായി ബി.ജെ.പി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒതുങ്ങിയപ്പോള്‍ വരാന്‍ പോകുന്ന രാഷ്‌ട്രീയം ഹിന്ദുത്വത്തിന്റെയും ഭാരതത്തിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുടെയും ആയിരിക്കുമെന്ന് ഒരു പ്രവാചകനെ പോലെ ടി.വി.ആര്‍ ഷേണായി പ്രവചിച്ചപ്പോള്‍ അദ്ദേഹമായതുകൊണ്ടു മാത്രം തള്ളിക്കളയാതെ സ്വീകരിച്ചു. പിന്നീടുള്ള ബി.ജെ.പിയുടെ വളര്‍ച്ചയും അധികാരത്തിലേക്കുള്ള പടികളും ചരിത്രം.

രാജ്യസഭാംഗത്വം അടക്കം പല ഉന്നത സ്ഥാനങ്ങളും രാഷ്‌ട്രീയത്തിലെ സുഹൃത്തുക്കള്‍ നല്‍കാന്‍ ഒരുങ്ങിയെങ്കിലും എല്ലാം നിസ്സംഗതയോടെ ത്യജിച്ച അദ്ദേഹം പത്രപ്രവര്‍ത്തകനായി മാത്രം ജീവിക്കാനാണ് ആഗ്രഹിച്ചത്. സത്യസന്ധമായ ആദര്‍ശത്തിന്റെ തീക്ഷണത ഉള്‍ക്കൊണ്ട, ആര്‍ക്കും കീഴടങ്ങാത്ത, ആര്‍ക്കും മുന്നില്‍ അഭിമാനം അടിയറ വെയ്‌ക്കാത്ത, നട്ടെല്ലുള്ള പത്രപ്രവര്‍ത്തകന്‍! ജീവിതത്തിലുടനീളം ഒരിക്കല്‍പോലും വൈരനിര്യാതന ബുദ്ധി അദ്ദേഹം പ്രകടിപ്പിച്ചില്ല.

സത്യത്തെ മാത്രം നെഞ്ചോടു ചേര്‍ത്ത് നീതിയുടെയും സമൂഹത്തിനോടുള്ള പ്രതിബദ്ധതയുടെയും കാവലാളായി അദ്ദേഹം പത്രപ്രവര്‍ത്തനം നടത്തി. 2003 ല്‍ രാഷ്‌ട്രം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് അദ്ദേഹം പത്രപ്രവര്‍ത്തനം തുടങ്ങിയത്. സാമ്പത്തിക കാര്യത്തിലും രാഷ്‌ട്രീയ കാര്യങ്ങളിലും ആണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സംഘപക്ഷത്തിന്റെ സഹയാത്രികനായി എന്നും അദ്ദേഹമുണ്ടായിരുന്നു.

തലമുറകളുടെ വിടവ് ഒരിക്കലും ബാധിക്കാതെ പുതിയ തലമുറയിലുള്ളവരോടു പോലും പ്രായവ്യത്യാസമില്ലാതെ സംവദിക്കാനും അവരെ കൈപിടിച്ച് ഉയര്‍ത്താനും നയിക്കാനും അദ്ദേഹം ഒരിക്കലും മടികാട്ടിയില്ല. ഭാരതത്തിലെ രാഷ്‌ട്രീയത്തെക്കുറിച്ചും രാഷ്‌ട്രീയ ചരിത്രത്തെ കുറിച്ചും എപ്പോഴും സഞ്ചരിക്കുന്ന ഒരു വിജ്ഞാന ഭണ്ഡാഗാരമായി, ഒരു എന്‍സൈക്ലോപീഡിയ പോലെ പിന്‍തലമുറയ്‌ക്കു മുന്നില്‍ അദ്ദേഹമുണ്ടായിരുന്നു. എപ്പോഴും ആര്‍ക്കും സമീപിക്കാവുന്ന പ്രാപ്തനായ ഗുരുവായി, വഴികാട്ടിയായി. ഗുരുതുല്യനായ ഈ മഹാപ്രതിഭ കാലയവനികയ്‌ക്കുള്ളിലേക്ക് മറയുമ്പോള്‍ നഷ്ടമാകുന്നത് ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്.

Share299TweetSendShare

More News from this section

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

Latest News

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies