കൊച്ചി: പെരുമ്പാവൂരില്‍ സിപിഎം പഞ്ചായത്തംഗം എം.എ സലീമിന്റെ വീട്ടില്‍ നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ചന്ദനകുമാര്‍ സിഐടിയു പ്രവര്‍ത്തകനെന്ന് വെളിപ്പെടുത്തല്‍. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശിയായ ഇയാള്‍ തിരുവനന്തപുരം ചാലയില്‍ സിഐടിയുവിന് കീഴില്‍ ചുമട്ടുതൊഴിലാളിയായിരുന്നു.
ഇവിടെ നിന്നാണ് പെരുമ്പാവൂരില്‍ എത്തിയതും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയും ചെയ്തതെന്ന് സ്ഥിരീകരിച്ചു. തന്റെ വാടക വീട്ടില്‍ നടന്ന സംഭവത്തില്‍ സിഐടിയു പ്രവര്ത്തകന് പ്രതിയായതിനാലാണ് സിപിഎം നേതാവ് കൂടിയായ സലിം ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ട്.
പോക്സോ വകുപ്പ് ചുമത്തിയ കേസില്‍ സലീമിനെതിരെ കുട്ടിയുടെയും അമ്മയുടെയും മൊഴിയും, കേസിലെ നിര്‍ണായക ഘടകമായ ഫോണ്‍ സംഭാഷണവും പൊലീസിന് ലഭിച്ചിട്ടുണ്ട്.