ബംഗളുരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയ്ക്കെതിരെ ബദാമി മണ്ഡലത്തില്‍നിന്ന് ബി ശ്രീരാമലു എം പി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മെയ് 12നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.
ഇത്തവണ രണ്ടു മണ്ഡലങ്ങളിലാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നതിനാല്‍ മറ്റൊരു മണ്ഡലത്തില്‍ കൂടി സിദ്ധരാമയ്യ സീറ്റ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബദാമിയില്‍ മത്സരിക്കുവാന്‍ തീരുമാനിക്കുന്നത്.
ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ ഹുബ്ബളളി സെന്‍ട്രലില്‍ നിന്നും മുന്‍ ഉപമുഖ്യമന്ത്രി കെ ഇ ഈശ്വരപ്പ ശിവമോഗ മണ്ഡലത്തിലും മത്സരിക്കും. നിലവിലെ എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും ഇക്കുറിയും ജനവിധി തേടുന്നുണ്ട്.