ന്യൂഡല്‍ഹി: കൃഷിക്കും കര്‍ഷക ക്ഷേമത്തിനും ഊന്നല്‍ നല്കി കര്‍ണാടകയില്‍ ബിജെപി തിരെഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. സംസ്ഥാനത്തിന്റെ സമഗ്ര ക്ഷേമം ലക്ഷ്യം വച്ചുള്ള കര്‍മ്മ പരിപാടികളാണ് ബിജെപി വിഭാവനം ചെയ്യുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ബി എസ് യെദിയൂരപ്പ പ്രകടനപത്രിക പ്രകാശനം ചെയ്തത്.
കാര്‍ഷിക രംഗത്ത് ഒന്നര ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് ഉള്ള ബൃഹത് പദ്ധതി തയ്യാറാക്കുമെന്ന് ബി ജെ പി തെരെഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യകതമാക്കുന്നു. ജലസേചന സൗകര്യം ഒരുക്കുന്നതിനും, വെയര്‍ ഹൗസിംഗ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമാണ് പ്രധാനമായും പദ്ധതി തയ്യാറാക്കുക. മാത്രമല്ല കാര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള താങ്ങു വില കൃഷി ചെലവിന്റെ ഒന്നര ഇരട്ടിയായി ഉയര്‍ത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. സംസ്ഥാനത്തെ ക്രമ സമാധാന നില മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും പത്രികയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.