ശ്രീനഗര്‍: ശ്രീനഗറില്‍ ഛട്ടബല് മേഖലയില്‍ ഭീകരരും സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ ഒരു വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു ആക്രമണം. തിരച്ചിലിനിടെ ഭീകരര്‍ സെെന്യത്തിനു നേരെ വെടി വക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സി.ആര്.പി.എഫ് ജവാന് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.