ന്യൂഡൽഹി : കനത്ത മഴയും പൊടിക്കാറ്റും ദുരന്തം വിതച്ച ഉത്തർപ്രദേശിലെ വിവിധ പ്രദേശങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചു.
സംസ്ഥാനത്തെ ദുരന്ത വാർത്ത എത്തിയതോടെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പാതിവഴിയില്‍ അവസാനിപ്പിച്ചായിരുന്നു യോഗിയുടെ മടക്കം.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് ആഗ്രയില്‍ എത്തിയ മുഖ്യമന്ത്രി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി 4 ലക്ഷം രൂപയുടെ ചെക്ക് വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സാ സൗകര്യവും ഏർപ്പെടുത്തി.
ദുരന്ത ബാധിത പ്രദേശങ്ങളുടെ ആകാശ നിരീക്ഷണവും മന്ത്രി നടത്തി.